തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ പ്രതിപക്ഷ സീറ്റുകളുടെ മുൻനിരയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെ ചോദ്യോത്തരവേള ബഹളത്തിലായി.
ചോദ്യോത്തരവേള തുടങ്ങിയപ്പോൾ ആരോഗ്യമന്ത്രി രാജിവയ്ക്കുകയെന്ന ആവശ്യം എഴുതിയ ബാനറുമായി പ്രതിപക്ഷാംഗങ്ങൾ സീറ്റ് വിട്ട് എണീറ്റ് മുൻനിരയിലെത്തി കുത്തിയിരുന്നു. പ്രതിപക്ഷാംഗങ്ങളുടെ ഉൗഴം വന്നപ്പോൾ ചോദ്യം ചോദിക്കാതെ ബഹിഷ്കരിച്ചു. എന്നാൽ ഭരണപക്ഷാംഗങ്ങൾ ചോദ്യം ചോദിക്കുകയും മന്ത്രിമാർ മറുപടി പറയുകയും ചെയ്തു. ചോദ്യോത്തരവേളയുടെ അവസാനഘട്ടമെത്തിയതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ഉച്ചത്തിൽ മുദ്രാവാക്യം വിളി തുടങ്ങി.
പ്രതിപക്ഷം മുൻനിരയിൽ ഇരുന്നു; ചോദ്യോത്തരവേള ബഹളത്തിലായി
01:10 AM Aug 24, 2017 | Deepika.com