കൊച്ചി: തനിക്കെതിരേ അഖില എന്ന ഹാദിയയുടെ അച്ഛൻ അശോകൻ പരാതി നൽകിയതു ഹിന്ദു തീവ്രസ്വരക്കാരുടെ സമ്മര്‍ദം മൂലമാണെന്നു രാഹുൽ ഈശ്വർ.
അശോകന്റെ സമ്മതത്തോടെയാണു വൈക്കത്തെ വീട്ടിലെത്തിയതും സംസാരിച്ചതുമെല്ലാം. വിവരങ്ങളും ചിത്രങ്ങളും മൊബൈലിൽ പകർത്തുന്നതിനു മുൻപ് അശോകന്റെയുൾപ്പെടെയുള്ളവരുടെ സമ്മതം തേടിയിരുന്നു.ഇവ മാധ്യമങ്ങൾക്കു നൽകുമെന്നും പറഞ്ഞിരുന്നു. ഇതിനൊക്കെ വ്യക്തമായ തെളിവുണ്ടെന്നും ഇവ പോലീസിനു സമർപ്പിക്കുമെന്നും രാഹുൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
അഖിലയുടെ ചിത്രമെടുത്തതു വീട്ടുകാരുടെ സമ്മതത്തോടെ: രാഹുൽ ഈശ്വർ
01:10 AM Aug 24, 2017 | Deepika.com