ഹയർസെക്കൻഡറിയിൽ 1796 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായി
01:10 AM Aug 24, 2017 | Deepika.com
തിരുവനന്തപുരം:ഹയർസെക്കൻഡറി സംസ്ഥാനത്ത് 2014-15 അധ്യയന വർഷം അനുവദിച്ച എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 1796 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവായി. പ്രിൻസിപ്പൽ-125, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ-642, സ്കൂൾ ടീച്ചർ (ജൂണിയർ) -674 , അപ്ഗ്രഡേഷൻ -167 , ലാബ് അസിസ്റ്റന്റ്- 188 തസ്തികകളാണ് സൃഷ്ടിച്ചത്.