ചെറുതോണി: ഏതാനും ദിവസമായി ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു കനത്ത മഴ പെയ്യുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത് 19.96 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ്.
അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയുടെ 34.325 ശതമാനം വെള്ളമാണിന്നലെ അണക്കെട്ടിലുള്ളത്. കഴിഞ്ഞവർഷം ഇതേദിവസം 46.07 ശതമാനം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. അണക്കെട്ടിലെ ജലനിരപ്പിൽ ക്രമാനുഗതമായ വർധനവുണ്ടായിട്ടുണ്ട്. ഇന്നലെ 2335.72 അടിയായിരുന്നു സമുദ്രനിരപ്പിൽനിന്നുള്ള ജലനിരപ്പ്.
ഇടുക്കിയിൽ നീരൊഴുക്ക് കൂടി
01:08 AM Aug 24, 2017 | Deepika.com