മൂവാറ്റുപുഴ: മുസ്ലിം സ്ത്രീകളുടെ അവകാശം ലംഘിക്കുന്ന മുത്തലാഖ് വിലക്കിയ സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് സീറോ മലബാർ സഭ മാതൃവേദി. വിധി ലിംഗനീതിയിലേക്കും തുല്യതയിലേക്കും അടുപ്പിക്കുന്നതിനു സഹായകമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സീറോ മലബാർ സഭ മാതൃവേദി ദേശീയ പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ, ആനിമേറ്റർ സിസ്റ്റർ ഗ്രാഡിസ് സിഎംസി, ജിജി ജേക്കബ്, ട്രീസ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
വിധി സ്വാഗതാർഹം: സീറോ മലബാർ സഭ മാതൃവേദി
12:54 AM Aug 24, 2017 | Deepika.com