കെഎ​സ്ആ​ർ​ടി​സി ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണം:​ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ

12:40 AM Aug 24, 2017 | Deepika.com
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി:​​​കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ പൊ​​​​തു​​​​സ്ഥി​​​​തി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ധ​​​​വ​​​​ള​​​​പ​​​​ത്രം ഇ​​​​റ​​​​ക്കു​​​​വാ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് കെ​​എ​​സ്‌​​ടി ഡ്രൈ​​​​വേ​​​​ഴ്സ് യൂ​​​​ണി​​​​യ​​​​ൻ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​യെ​​​​ക്കു​​​​റി​​​​ച്ച് ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റും മാ​​​​നേ​​​​ജ്മെ​​​​ന്‍റും പ​​​​റ​​​​യു​​​​ന്ന​​​​ത് അ​​​​ർ​​​​ധ​​​​സ​​​​ത്യ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ്. യ​​​​ഥാ​​​​ർ​​​​ഥ ചി​​​​ത്രം മ​​​​റ​​​​ച്ചു​​​​വെ​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ പ​​​​ല​​​​തും ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച ഒ​​​​ന്ന​​​​ര ഡ്യൂ​​​​ട്ടി സം​​​​വി​​​​ധാ​​​​നം ഡ്രൈ​​​​വ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തെ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യും ശാ​​​​രീ​​​​രി​​​​ക​​​​മാ​​​​യും ത​​​​ള​​​​ർ​​​​ത്തും. വ​​​​ണ്ടി ഓ​​​​ടി​​​​ക്കു​​​​ന്ന ഡ്രൈ​​​​വ​​​​റെ പ​​​​രീ​​​​ക്ഷ​​​​ണ​​ വ​​​​സ്തു​​​​വാ​​​​യി കാ​​​​ണ​​​​രു​​​​ത്. ഡ്രൈ​​​​വ​​​​ർ ജോ​​​​ലി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി വി​​​​ശ്ര​​​​മ​​​​മി​​​​ല്ലാ​​​​തെ അ​​​​ധി​​​​ക​​​​നാ​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളെ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ബോ​​​​ധ​​​​ത്തോ​​​​ടെ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് കാ​​​​ണ​​​​ണ​​​​മെ​​​​ന്നും യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

യൂ​​​​ണി​​​​യ​​​​ന്‍റെ സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വ ക്യാ​​​​ന്പ് ഒ​​​​ക്ടോ​​​​ബ​​​​ർ ആ​​​​ദ്യ​​​​വാ​​​​രം ആ​​​​തി​​​​ര​​​​പ്പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

സം​​​​സ്ഥാ​​​​ന വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു. സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ.​​​​അ​​​​യ്യ​​​​പ്പ​​​​ൻ, കെ.​​​​ജി.​​​​ബാ​​​​ബു, എ​​​​സ്.​​​​പി. പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.