കൊച്ചി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതു മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിൽ എല്ലാവിധ നിർമാണ പ്രവൃത്തികളും നടത്തുന്ന കരാറുകാർ സെപ്റ്റംബർ ഒന്നു മുതൽ സമരത്തിന്. ജിഎസ്ടി മൂലമുണ്ടായ എട്ടു മുതൽ 14 ശതമാനം വരെയുള്ള നഷ്ടം പരിഹരിക്കുക, പുതിയ നിർമാണ പ്രവൃത്തികളുടെ അടങ്കലുകളിൽ 12 ശതമാനം ജിഎസ്ടി വിഹിതം പ്രത്യേകമായി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണി നിർത്തിയുള്ള സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുമരാമത്ത്, വാട്ടർ അഥോറിട്ടി, കെഎസ്ഇബി എന്നിങ്ങനെ എല്ലാവിധ കരാറുകാരും സമരത്തിൽ പങ്കെടുക്കുമെന്നു കേരള ഗവ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
ജിഎസ്ടി: ഒന്നു മുതൽ കരാറുകാർ സമരത്തിന്
12:30 AM Aug 24, 2017 | Deepika.com