കെ​ട്ടി​ട ഉ​ട​മ​ക​ൾക്കു ചൂ​ഷ​ണമെന്ന് അസോസിയേഷൻ

12:30 AM Aug 24, 2017 | Deepika.com
പാ​​ലാ: വാ​​ട​​ക​​യ്ക്കി​​രി​​ക്കു​​ന്ന പ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളും ക​​ന്പ​​നി​​ക​​ളും ജി​​എ​​സ്ടി​​യു​​ടെ പേ​​രി​​ൽ വാ​​ട​​ക​​യി​​ൽ​നി​​ന്ന് 18 ശ​​ത​​മാ​​നം കു​​റ​​ച്ചു​​ള്ള തു​​ക​​യാ​ണു കെ​​ട്ടി​​ട​​ഉ​​ട​​മ​​യ്ക്ക് ന​​ൽ​​കു​​ന്ന​​തെ​​ന്നും എ​​ന്നാ​​ൽ വാ​​ട​​ക​​യി​​ൽ​നി​​ന്നു ജി​​എ​​സ്ടി കി​​ഴി​​വ് ചെ​​യ്യാ​​ൻ വാ​​ട​​ക​​ക്കാ​​ര​​നു യാ​​തൊ​​രു അ​​ധി​​കാ​​ര​​വു​​മി​​ല്ലെ​​ന്നും ഓ​​ൾ കേ​​ര​​ള ബി​​ൽ​​ഡിം​​ഗ് ഓ​​ണേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ.

കെ​​ട്ടി​​ടം വാ​​ട​​ക​​യ്ക്ക് എ​​ടു​​ത്തി​​ട്ടു​​ള്ള ഉ​​ട​​മ​​ക​​ൾ വാ​​ട​​ക​​ക്കാ​​രി​​ൽ​നി​​ന്ന് 18 ശ​​ത​​മാ​​നം ജി​​എ​​സ്ടി ശേ​​ഖ​​രി​​ച്ചു ഗ​​വ​​ൺ​​മെ​​ന്‍റി​​ൽ അ​​ട​​യ്ക്ക​​ണ​​മെ​​ന്നാ​​ണു നി​​യ​​മം. കെ​​ട്ടി​​ട ഉ​​ട​​മ​​യ്ക്ക് 20 ല​​ക്ഷ​​ത്തി​​ൽ താ​​ഴെ മാ​​ത്ര​​മേ വ​​രു​​മാ​​ന​​മു​​ള്ളൂ​​വെ​​ങ്കി​​ൽ ത​​ങ്ങ​​ളു​​ടെ കെ​​ട്ടി​​ട​​ത്തി​​ലെ വാ​​ട​​ക​​ക്കാ​​രി​​ൽ​നി​​ന്നു ജി​​എ​​സ്ടി പി​​രി​​ക്കേ​​ണ്ട​​തി​​ല്ല.