തിരുവനന്തപുരം : ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജ്/ഡെന്റൽ കോളജുകളിൽ ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർഥികൾക്കായി നീക്കിവച്ചിട്ടുള്ള മൈനോറിറ്റി കമ്യൂണിറ്റി ക്വോട്ടാ സീറ്റുകളിലേക്കു പ്രവേശനത്തിനായി സമുദായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ/രേഖകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷയുടെ കാറ്റഗറി തിരിച്ചുള്ള ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ ന്യൂനപക്ഷ ക്വോട്ടയിലേക്കുള്ള അപേക്ഷകരുടെ താത്കാലിക കാറ്റഗറി ലിസ്റ്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കോളജിലെ താത്കാക കാറ്റഗറി ലിസ്റ്റ് സംബന്ധമായി എന്തെങ്കിലും പരാതികൾ ഉള്ള പക്ഷം ആവശ്യമായ തെളിവുകൾ സഹിതം 24നു വൈകുന്നേരം അഞ്ചിനു മുന്പായി പ്രവേശന പരീക്ഷാ കമ്മീഷണർക്കു സമർപ്പിക്കേണ്ടതാണ്.
എംബിബിഎസ്/ബിഡിഎസ് പ്രവേശനം: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
12:15 AM Aug 24, 2017 | Deepika.com