തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ ജനാധിപത്യ ആശയങ്ങളെയും വ്യവസ്ഥിതിയെയും സംബന്ധിച്ച് അവബോധം വളര്‍ത്തുന്നതിനായി കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെ (സിപിഎസ്ടി) ആഭിമുഖ്യത്തില്‍ സ്കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്കായി നിയമസഭാ പഠന സന്ദര്‍ശന പരിപാടി സംഘടിപ്പിക്കും.
പരിപാടിയുടെ വിശദ വിവരങ്ങളും അപേക്ഷാഫാറവും നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റായ www.niyamasabha.org ല്‍ ലഭ്യമാണ്. പരിപാടിയില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുവാന്‍ താത്പര്യമുള്ള സ്കൂള്‍/കോളജ് മേലധികാരികള്‍ നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം അണ്ടര്‍ സെക്രട്ടറി, പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം, റും നമ്പര്‍ 728, നിയമസഭാ സമുച്ചയം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ സാധാരണ തപാലില്‍ അയയ്ക്കുകയോ cpst@niya masabha.org എന്ന വിലാസത്തില്‍ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്യണം.
വിദ്യാര്‍ഥികള്‍ക്ക് നിയമസഭാ സന്ദര്‍ശന പരിപാടി
12:15 AM Aug 24, 2017 | Deepika.com