ബക്രീദ് സെപ്റ്റംബർ ഒന്നിന്
01:04 AM Aug 23, 2017 | Deepika.com
തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു ദുൽഹജ്ജ് ഒന്നാണെന്നും ബലിപെരുന്നാൾ സെപ്റ്റംബർ ഒന്നിന് ആയിരിക്കുമെന്നും പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.