കൊച്ചി: ബാലാവകാശ കമ്മീഷനംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിധിന്യായത്തിൽനിന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ പരാമർശങ്ങൾ നീക്കാൻ സർക്കാർ നൽകിയ അപ്പീൽ ഇന്നു പരിഗണിക്കാൻ മാറ്റി.
ഇന്നലെ അപ്പീൽ പരിഗണിക്കണമെന്ന് അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടെങ്കിലും സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച ഹർജികൾക്കാണു മുൻഗണനയെന്നു വ്യക്തമാക്കി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ മാറ്റി. ഹർജി വേഗം പരിഗണിക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ സിംഗിൾ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അതേ ബെഞ്ചിൽ സമീപിക്കാമെന്നിരിക്കേ അടിയന്തര സാഹചര്യം എന്താണെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
മന്ത്രിക്കെതിരായ പരാമർശം: അപ്പീൽ ഇന്നു പരിഗണിക്കും
01:01 AM Aug 23, 2017 | Deepika.com