തിരുവനന്തപുരം: പാല് ഉത്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്കു കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൃഗസംരക്ഷണ മേഖലയിലെ 2016 ലെ സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍ക്കുളള പുരസ്കാര വിതരണം ടാഗോര്‍ തിയറ്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തില്‍ നിന്നു ഗിര്‍ ഇനത്തില്‍പ്പെട്ട 200 പശുക്കളെ കേരളത്തിലെത്തിക്കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മൃഗസംരക്ഷണ മന്ത്രി കെ. രാജു പറഞ്ഞു. പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
പാല് ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്: മുഖ്യമന്ത്രി
01:01 AM Aug 23, 2017 | Deepika.com