മാന്നാർ: ആധുനിക ലോകത്തിൽ ഇടയശുശ്രൂഷയിലായിരിക്കുന്പോൾ കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയണമെന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. പരുമലയിൽ ആഗോള ഓർത്തഡോക്സ് വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദികർ ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
വൈദികസംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ സേവേഫി യോസ് അധ്യക്ഷനായിരുന്നു. അബ്ദു സമദ് സമാനി എംപി മുഖ്യപ്രഭാഷണം നടത്തി.
മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാർ അത്താനാസിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ. തോമസ് മാർ അത്തനാസിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ. യൂഹനോൻ മാർ ദിയ്സകോറസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. സഖറിയോസ് മാർ അപ്രം, ഡോ. ഏബ്രഹാം മാർ സെറാഫിം, വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഒ. ജോണ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, വൈദികസംഘം സെക്രട്ടറി ഫാ. തോമസ് വർഗീസ് അമയിൽ, ഫാ.സഖറിയ നൈനാൻ, ഫാ. ചെറിയാൻ. ടി. ശാമുവൽ, പരുമല സെമിനാരി മാനേജർ ഫാ.എം.സി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
ആഗോള ഓർത്തഡോക്സ് വൈദിക സമ്മേളനത്തിനു തുടക്കം
12:35 AM Aug 23, 2017 | Deepika.com