കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര സെപ്റ്റംബർ ഏഴിനു രാവിലെ പയ്യന്നൂരിൽ തുടങ്ങി 23ന് തിരുവനന്തപുരത്തു സമാപിക്കും. പയ്യന്നൂരിൽ നടക്കുന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ യാത്ര ഉദ്ഘാടനംചെയ്യും. കണ്ണൂർ ജില്ലയിലെ യാത്രയിൽ അദ്ദേഹം പങ്കെടുക്കും.
പയ്യന്നൂരിൽനിന്നു തുടങ്ങുന്ന യാത്ര പിലാത്തറയിൽ സമാപിക്കും. എട്ടിന് ധർമശാലയിൽനിന്നു തുടങ്ങി കണ്ണൂരിൽ സമാപിക്കും. ഒൻപതിന് മന്പറം ടൗണിൽനിന്നു തുടങ്ങുന്ന യാത്ര തലശേരിയിലും 10ന് പാനൂരിൽനിന്നു തുടങ്ങുന്ന യാത്ര കൂത്തുപറന്പിലും സമാപിക്കും. ഇതു സംബന്ധിച്ചു നടന്ന സംഘാടകസമിതി യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അധ്യക്ഷതവഹിച്ചു.
ബിജെപി ജനരക്ഷായാത്ര അമിത്ഷാ ഉദ്ഘാടനംചെയ്യും
12:34 AM Aug 23, 2017 | Deepika.com