കൊച്ചി: കുഡുംബി സമുദായത്തിൽപെട്ട വിദ്യാർഥികളുടെ ലംപ്സം ഗ്രാന്റ് വിതരണം സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ നല്കാൻ പിന്നോക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറോട് പിന്നോക്കവിഭാഗ കമ്മീഷൻ ആവശ്യപ്പെട്ടു. ഗ്രാന്റ് വിതരണത്തിന് ഉടൻ നടപടികളെടുക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു.
കുഡുംബി സമുദായത്തിലെ വിദ്യാർഥികൾക്ക് അർഹതപ്പെട്ട ലംപ്സം ഗ്രാന്റ് ലഭിക്കുന്നില്ലെന്നു കേരള കുഡുംബി ഫെഡറേഷൻ ജനറൽ സെക്രട്ടറി സുധീർ കമ്മീഷനു മുന്നിൽ പരാതി നല്‍കിയതിനെത്തുടർന്നാണിത്. റിട്ടയേർഡ് ജസ്റ്റീസ് ജി. ശിവരാജൻ അധ്യക്ഷനായ കമ്മീഷൻ ഇന്നലെ എറണാകുളം ഗവ ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിലാണ് പരാതി നൽകിയത്.
ഒഇസി വിഭാഗത്തിൽപെട്ട ഇവർക്ക് വിദ്യാഭ്യാസ-സാന്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയും കമ്മീഷൻ പരിഗണിച്ചു. പരാതികൾ പരിഗണിച്ച് നടപടികളെടുക്കാൻ പിന്നോക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
കുഡുംബി വിദ്യാർഥികൾക്കു ഗ്രാന്റ്: കമ്മീഷൻ റിപ്പോർട്ട് തേടി
12:17 AM Aug 23, 2017 | Deepika.com