നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 28 വിമാനങ്ങളിലായി 8,400 പേർ നെടുമ്പാശേരി അന്താരാഷ് ട്ര വിമാനത്താവളത്തിൽ നിന്നു യാത്രയായി മക്കയിലെത്തി. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നായി 11,845 പേരാണ് ഈ വർഷം നെടുമ്പാശേരി വഴി യാത്രയാകാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
രണ്ടു വയസിൽ താഴെയുള്ള 22 കുട്ടികളും സംസ്ഥാനത്തുനിന്നുള്ള ഹാജിമാരോടൊപ്പം പുണ്യഭൂമിയിലെത്തും. സൗദി എയർലൈൻസിന്റെ 39 സർവീസുകളാണ് ഇതിനായി നെടുമ്പാശേരിയിൽ നിന്നും ചാർട്ട് ചെയ്തിരുന്നത്. ഇതിൽ 11 സർവീസുകളാണ് ഇനി അവശേഷിക്കുന്നത്. നാല് വിമാനങ്ങളിലായി 1,200 പേർ കൂടി ഇന്ന് യാത്രയാകും. പുലർച്ചെ 12.15, രാവിലെ 7.20, ഉച്ചയ്ക്ക് 11.45, വൈകുന്നേരം 8.15 എന്നീ സമയങ്ങളിലാണ് വിമാനങ്ങൾ പുറപ്പെടുന്നത്. 26ന് രാത്രി എട്ടിനാണ് അവസാന വിമാനം യാത്രയാകുന്നത്. 450 ഹാജിമാരാണ് ഈ വിമാനത്തിൽ ഉണ്ടാകുക.
ഹജ്ജിന് ഇതുവരെ യാത്രയായത് 8,400 പേർ
12:02 AM Aug 23, 2017 | Deepika.com