കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ രാജ്യവ്യാപകമായി ഇന്നു ബാങ്ക് ജീവനക്കാർ പണിമുടക്കും.
കോർപറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളരുത്, വർധിപ്പിച്ച സേവന നിരക്കുകൾ കുറയ്ക്കുക, ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക, ബാങ്കുകൾ സ്വകാര്യവത്കരണത്തിനും ലയനത്തിനുമുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക, ജിഎസ്ടിയുടെ പേരിലുള്ള സർവീസ് ചാർജ് വർധന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ജീവനക്കാരുടെ സമരം. ദേശീയതലത്തിൽ നടത്തുന്ന പണിമുടക്കിൽ പത്തു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും പങ്കെടുക്കുമെന്ന് യുഎഫ്ബിയു പത്രക്കുറിപ്പിൽ അറിയിച്ചു.
ബാങ്ക് ജീവനക്കാർ ഇന്നു രാജ്യവ്യാപകമായി പണിമുടക്കും
01:56 AM Aug 22, 2017 | Deepika.com