കോഴിക്കോട്: ഭരണഘടനയ്ക്കെതിരേയുള്ള നീക്കം ആപത്കരമാണെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്. എറണാകുളം ജില്ലയിലെ വടക്കേക്കരയില്‍ ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് കേസെടുത്ത സംഭവത്തില്‍ ആഭ്യന്തര വകുപ്പ് വ്യക്തമായ അന്വേഷണം നടത്തണമെന്നും സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിസ്ഡം ഗ്ലോബല്‍ വൈസ് ചെയര്മാന് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്, ജനറൽ കണ്‍വീനര്‍ ടി.കെ അഷ്റഫ്, കണ്‍വീനര്‍ സി.പി. സലിം, ഐഎസ്എം ജനറൽ സെക്രട്ടറി കെ.സജ്ജാദ് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഭരണഘടനയ്ക്ക് എതിരേയുള്ള നീക്കം ആപത്ത്
01:36 AM Aug 22, 2017 | Deepika.com