തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനും എതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നല്കി.കായല്‍ കൈയേറ്റം, സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മാണം, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗപ്പെടുത്തി റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണം, ദേവസ്വം ഭൂമി അനധികൃതമായി കൈയടക്കല്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണു തോമസ് ചാണ്ടിക്കു നേരെ ഉയര്‍ന്നിരിക്കുന്നത്.
അതു പോലെ തന്നെ ഗുരുതരമാണു പി.വി. അന്‍വറിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും. കൂടരഞ്ഞി പഞ്ചായത്തിലെ പരിസ്ഥിതിലോല പ്രദേശത്ത് കുന്നുകള്‍ ഇടിച്ചു നിരത്തി വാട്ടര്‍ തീം പാര്‍ക്ക് പണിയുകയും തടയണ കെട്ടി നീരൊഴുക്ക് തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്‍വറിനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണം. ഒരു മന്ത്രിയും എംഎല്‍എയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നുവെന്നത് അതീവ ഗൗരവതരമാണെന്നും ഇതേക്കുറിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രി തോമസ് ചാണ്ടിക്കും അന്‍വർ എംഎൽഎയ്ക്കുമെതിരേ അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല
01:30 AM Aug 22, 2017 | Deepika.com