ചേർത്തല: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഉൾപ്പെട്ട മാഡം ആരെന്ന് അങ്കമാലി കോടതിയിൽ വെളിപ്പെടുത്തുമെന്നു കേസിലെ മുഖ്യപ്രതി പൾസർ സുനി.
മറ്റൊരു കേസിൽ ചേർത്തല കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകായിരുന്നു പൾ സർ സുനി. അരൂരിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലെ അഞ്ചു പ്രതികളിൽ ഒരാളായ സുനിയെ കേസിന്റെ അവധിക്കാണ് ഇന്നലെ രാവിലെ ചേർത്തല ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
മാഡം ആരെന്നു കോടതിയിൽ പറയുമെന്നു പൾസർ സുനി
01:30 AM Aug 22, 2017 | Deepika.com