റേഷന്‍ കാര്‍ഡ് സെപ്റ്റംബര്‍ 15 വരെ പരിശോധനയ്ക്കായി ഹാജരാക്കാം
01:21 AM Aug 22, 2017 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വകലാശാല ജീവനക്കാര്‍, സംസ്ഥാന ജില്ലാപ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, ദേശസാത്കൃത/ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ ബന്ധപ്പെട്ട ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍ മുമ്പാകെ പരിശോധനയ്ക്കായി റേഷന്‍ കാര്‍ഡ് ഹാജരാക്കുന്നതിനുള്ള തീയതി നീട്ടി. റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും ഓണം, ബക്രീദ് ഉത്സവകാലം പരിഗണിച്ചും സെപ്റ്റംബര്‍ 15 വരെയാണ് തീയതി നീട്ടിയത്.