കൈയേറ്റം: നടപടി വേണമെന്നു ഡീൻ
01:21 AM Aug 22, 2017 | Deepika.com
കൊച്ചി: പി.വി. അൻവർ എംഎൽഎയുടെയുടെ കൈയേറ്റത്തെ അനുകൂലിക്കുന്ന പ്രാദേശിക കോണ്ഗ്രസ് നേതൃത്വത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. കൈയേറ്റവും അനധികൃത നിർമാണ പ്രവർത്തനങ്ങളും ഒഴിപ്പിക്കുന്നതു വരെ യൂത്ത് കോണ്ഗ്രസ് സമരരംഗത്ത് ശക്തമായി തുടരുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു.