മരംവീണ് സ്ത്രീതൊഴിലാളി മരിച്ചു
01:02 AM Aug 22, 2017 | Deepika.com
നെടുങ്കണ്ടം: മരംവീണ് തൊഴിലാളിസ്ത്രീ മരിച്ചു. പാമ്പാടുംപാറ പുതുക്കാട് കോളനിയില്‍ പരേതനായ ലക്ഷ്മണന്റെ ഭാര്യ ലക്ഷ്മി (72) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11നാണ് അപകടം നടന്നത്. സമീപവാസിയായ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ ഏലക്കാ എടുക്കുന്നതിനിടെ ഉണക്കമരം ഒടിഞ്ഞുവീഴുകയായിരുന്നു.ലക്ഷ്മിക്കൊപ്പം ഒമ്പതോളം തൊഴിലാളികളും ജോലി ചെയ്തിരുന്നെങ്കിലും ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. പരിക്കേറ്റ ലക്ഷ്മിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും. മക്കള്‍: വിമല, രമേശ്, പരേതയായ വിജയ. മരുമക്കള്‍: കൃഷ്ണന്, രഞ്ജിത.