കൊച്ചി: കൊരട്ടി നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സംഘടിപ്പിക്കുന്ന ജോബ് ഫെയർ 26ന് രാവിലെ 10 മുതൽ നാലു വരെ നടക്കും. കോളജ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ഫെയറിൽ മുപ്പതിലധികം പ്രമുഖ കന്പനികൾ പങ്കെടുക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബാങ്കിംഗ്, ഇൻഷ്വറൻസ്, ഹെൽത്ത്, ടൂറിസം തുടങ്ങിയ നിരവധി മേഖലകളിലാണ് ഒഴിവുള്ളത്.
ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യയുള്ളവർക്കും പഠനം ഇപ്പോൾ പൂർത്തിയാക്കിയവർക്കും പങ്കെടുക്കാം. ഫെയറിനെത്തുന്നവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് തുടങ്ങിയവ കരുതണം. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 9605078601, 9497683327. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനായി jobfair@naipunya.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പത്രസമ്മേളനത്തിൽ ജിതിൻ ബനഡിക്ട്, ഷാജു പി. ജോണ് എന്നിവർ പങ്കെടുത്തു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനുള്ള സ്ഥാപനമാണ്.
നൈപുണ്യ ജോബ് ഫെയർ 26ന്
12:50 AM Aug 22, 2017 | Deepika.com