ചെറുതോണി: ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ 40 മില്ലി മീറ്റർ മഴ ലഭിച്ചു. ഏതാനും ദിവസമായി ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്.
നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് സമുദ്രനിരപ്പിൽനിന്നും 2333.4 അടിയാണ്. പരമാവധി സംഭരണശേഷിയുടെ 32.5 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിലെ ജലനിരപ്പ് 2350.02 അടിയായിരുന്നു. ഇന്നലെ മൂലറ്റത്ത് 18.92 ലക്ഷം യൂണിറ്റ് വൈദ്യുതിയാണണ് ഉത്പാദിപ്പിച്ചത്.
ഇടുക്കിയിൽ 40 മില്ലി മീറ്റർ മഴ
12:45 AM Aug 22, 2017 | Deepika.com