തൃശൂർ: കേരള ഇക്കണോമിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെയും ജനറൽ സെക്രട്ടറിയായി ഡോ. ഇ.എം. തോമസിനെയും തെരഞ്ഞെടുത്തു.
ഡോ. കെ.എൻ. ഹരിലാൽ, ഡോ. നിർമല - വൈസ് പ്രസിഡന്റുമാർ, ഡോ. സി.എ. പ്രീയേഷ്, ഡോ. സിന്ധു കൃഷ്ണൻ - ജോയിന്റ് സെക്രട്ടറിമാർ, ഡോ. കെ. സന്തോഷ് - ട്രഷറർ എന്നിവരാണു മറ്റു ഭാരവാഹികൾ.
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ കാൽ നൂറ്റാണ്ട് എന്ന മുഖ്യ പ്രമേയം അടിസ്ഥാനമാക്കിയാണ് മൂന്നാം വാർഷിക സമ്മേളനം സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞരായ പ്രഫ. ഇ.ടി. മാത്യു, പ്രഫ. കെ. സക്കറിയ, പ്രഫ. കെ.വി. ജോസഫ്, പ്രഫ. പി.എസ്. ജോർജ്, പ്രഫ.ശാർങ്ധരൻ എന്നിവരെ ധനമന്ത്രി ഡോ. തോമസ് ഐസക് പൊന്നാടയണിയിച്ച് ആദരിച്ചു. ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ റാങ്കുകൾ നേടിയ വിദ്യാർഥികൾക്കു കാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.
എസ്.എം. വിജയാനന്ദ് പ്രസിഡന്റ്, ഡോ. തോമസ് സെക്രട്ടറി
12:45 AM Aug 22, 2017 | Deepika.com