തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ആർക്കിടെക്ചർ, ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2, കേരള മിനറൽസ് ആന്‍ഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂണിയർ അനലിസ്റ്റ് തുടങ്ങി 14 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ് സി യോഗം തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിൽ എൻസിസി സൈനിക് ക്ഷേമ വകുപ്പിൽ എൽഡി ക്ലാർക്ക് (വിമുക്തഭടൻമാർക്ക് മാത്രം), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി ടീച്ചർ (അറബിക് ജൂണിയർ) എന്നീ തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തും. കേരള മിനറൽ ആന്‍ഡ് മെറ്റൽസ് ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് 2 തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സൈനിക ക്ഷേമ വകുപ്പിൽ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടൻമാർ), കേരള പൊതുഭരണ വകുപ്പിൽ ഡിവിഷണൽ അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്കുള്ള ചുരക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
എൻസിസി, സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിലേക്കും(വിമുക്തഭടൻമാർക്ക് മാത്രം) ഹൈഡ്രോഗ്രാഫിക് സർവേ വിംഗിൽ സീമാൻ തസ്തികയിലേക്കും പൊതു ഒഎംആർ പരീക്ഷ നടത്തും.
വിവിധ വകുപ്പുകളിൽ സർജന്റ് തസ്തികയിലേക്ക് ഓണ്‍ലൈൻ പരീക്ഷ നടത്തുന്നതിനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.
പിഎസ്സി 14 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കും
12:45 AM Aug 22, 2017 | Deepika.com