കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോഡൗണിൽ തീ പടർന്ന് അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന ഫർണിച്ചറുകൾ കത്തിനശിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. പോലീസ് എയ്ഡ്പോസ്റ്റിനു പിന്നിൽ ഫർണിച്ചറുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണു തീ പടർന്നത്. ഇവിടെനിന്നു തീയും പുകയും ഉയരുന്നതു കണ്ട പോലീസുകാരാണു വിവരം അഗ്നിശമനസേനയെ അറിയിച്ചത്.
വിമാനത്താവളത്തിലെ അഗ്നിശമനസേനാ വിഭാഗം അരമണിക്കൂർ സമയമെടുത്തു തീയണച്ചു. ടി വൺ ടെർമിനലിലെ ഫർണിച്ചറുകളാണ് അറ്റകുറ്റപ്പണിക്കായി ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.ഷോർട്ട് സർക്യൂട്ടാണു കാരണമായതെന്നാണു പ്രാഥമിക നിഗമനം.
വിമാനത്താവളത്തിലെ ഗോഡൗണിൽ തീ പടർന്നു
12:27 AM Aug 21, 2017 | Deepika.com