തിരുവനന്തപുരം: സിപിഎമ്മിന്റേയും എൽഡിഎഫ് സർക്കാരിന്റേയും പട്ടികജാതി- ആദിവാസി പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന- ജില്ലാ ഭാരവാഹികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന ഉപവാസം ഇന്നു തുടങ്ങും.
രാവിലെ 9.30നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. രാജേഷിന്റെ കൊലപാതകവും വിനായകന്റെ ആത്മഹത്യയും സിബിഐ അന്വേഷിക്കുക, കുടിയിറക്കപ്പെട്ട കാട്ടാക്കടയിലെ ദളിത് കുടുംബത്തിനു ഭൂമിയും വീടും നൽകുക, ഞാറനീലിയിലെ ആദിവാസി മരണങ്ങൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
ബിജെപിയുടെ ഉപവാസം ഇന്ന്
12:01 AM Aug 21, 2017 | Deepika.com