തൃശൂർ: സിബിഎസ്ഇ സംസ്ഥാന കലോത്സവം നവംബർ 23, 24, 25 തീയതികളിൽ തൃശൂരിൽ നടക്കും. ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂളാണ് 10-ാമത് കലോത്സവത്തിനുള്ള വേദി. കലോത്സവം ലോഗോയുടെ പ്രകാശനം സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിച്ചു.
കേരളത്തിലെ 24 സഹോദയകളുടെ സംസ്ഥാനതല സംഘടനയായ കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് (സികെഎസ്സി) ആണ് കലോത്സവത്തിന്റെ സംഘാടകർ. കേരളത്തിലെ ആയിരത്തിയഞ്ഞൂറോളം സിബിഎസ്ഇ വിദ്യാലയങ്ങളിൽനിന്നുള്ള 7000 വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ഐഇഎസ് പബ്ലിക് സ്കൂളിലെ 19 സ്റ്റേജുകളിലായി 144 ഇനങ്ങളിൽ മത്സരം നടക്കും. സഹോദയ മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാർ നാല് വിഭാഗങ്ങളിൽ മാറ്റുരയ്ക്കും.
ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂളിൽ നടത്തിയ പത്രസമ്മേളനത്തിൽ സി.കെ.എസ്.സി പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ്, തൃശൂർ സഹോദയ പ്രസിഡന്റ് മുഹമ്മദ് റഷീദ്, ഐഇഎസ് പ്രിൻസിപ്പൽ ലത പ്രകാശ് എന്നിവർ പങ്കെടുത്തു.
സിബിഎസ്ഇ കലോത്സവം നവം.23 മുതൽ തൃശൂരിൽ
12:01 AM Aug 21, 2017 | Deepika.com