തിരുവനന്തപുരം: കാർഷിക കടങ്ങൾ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തിൽ കർഷക രക്ഷാസമരം നടത്തുന്നു. സമരം നാളെ രാവിലെ പത്തിന് പാലക്കാട്ട് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമരത്തിന് മുന്നോടിയായി 10 ലക്ഷം കർഷകരുടെ ഒപ്പ് ശേഖരിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു നൽകും. ഒപ്പം സംസ്ഥാനത്തുടനീളം കർഷക രക്ഷാ സംഗമങ്ങളും സംഘടിപ്പിക്കും.
22ന് ആരംഭിക്കുന്ന സമരം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കോട്ടയം, ആലപ്പുഴ, കാസർഗോഡ്, ഇടുക്കി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ റബർ, നെൽ, നാളികേരം, അടക്ക, തേയില, കാപ്പി, കുരുമുളക്, ക്ഷീര കർഷകരുടെ പ്രത്യേകം സംഗമങ്ങളും സംഘടിപ്പിക്കും. ഏഴുമാസമായി മുടങ്ങിക്കിടക്കുന്ന പെൻഷനുകൾ ഓണത്തിന് മുമ്പ് എല്ലാ കർഷകർക്കും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെപിസിസിയുടെ കർഷക രക്ഷാസമരം നാളെ പാലക്കാട്ട്
12:01 AM Aug 21, 2017 | Deepika.com