പോത്താനിക്കാട്: യാക്കോബായ സഭയുടെ ദേവാലയങ്ങൾ ആർക്കും വിട്ടുകൊടുക്കാതെ സ്ഥാപന ഉദ്ദേശ്യത്തിൽതന്നെ നിലനിർത്തുമെന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ. അങ്കമാലി ഭദ്രാസനത്തിന്റെ കീഴിലുള്ള മൂവാറ്റുപുഴ മേഖലയുടെ നേതൃത്വത്തിൽ ചാത്തമറ്റം മാർ ഗ്രിഗോറിയോസ് നഗറിൽ നടന്ന അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളിൽ തളരാതെ അന്ത്യോഖ്യ സിംഹാസനത്തിന്റെ കീഴിൽ വിശ്വാസികൾ എക്കാലവും ഒന്നടങ്കം അടിയുറച്ച് നിൽക്കുമെന്നും ബാവ കൂട്ടിച്ചേർത്തു.മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തിമോസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത വിശ്വാസസംരക്ഷണ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. സഖറിയാസ് മാർ പോളികാർപ്പോസ്, സഭാ ട്രസ്റ്റി തന്പു ജോർജ് തുകലൻ, വികാരി ഫാ.ജേക്കബ് മൂലങ്കുഴി, ഫാ.കുര്യാക്കോസ് പുതുശേരി എന്നിവർ പ്രസംഗിച്ചു.
യാക്കോബായ സഭാ ദേവാലയങ്ങൾ വിട്ടുകൊടുക്കില്ല: ശ്രേഷ്ഠബാവ
11:50 PM Aug 20, 2017 | Deepika.com