കൊച്ചി: ‘അഡ്വാന്‍സസ് ഇന്‍ കംപ്യൂട്ടിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്’ എന്ന വിഷയത്തില്‍ രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി സംഘടിപ്പിക്കുന്ന ഏഴാമത് രാജ്യാന്തര സമ്മേളനം എറണാകുളം രാജഗിരി എൻജിനിയറിംഗ് കോളജ് കാമ്പസില്‍ നാളെ തുടങ്ങും.
പ്യൂട്ടിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്’ എന്ന വിഷയത്തില്‍ രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി സംഘടിപ്പിക്കുന്ന ഏഴാമത് രാജ്യാന്തര സമ്മേളനം എറണാകുളം രാജഗിരി എൻജിനിയറിംഗ് കോളജ് കാമ്പസില്‍ നാളെ തുടങ്ങും. 24 വരെ നടക്കുന്ന സമ്മേളനത്തില്‍ കംപ്യൂട്ടര്‍ സയന്‍സ്, വിവര സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും വെല്ലുവിളികളും ചര്‍ച്ചചെയ്യും. ‘ഡിസറപ്റ്റീവ് ടെക്നോളജീസ്’ എന്നതാണു സമ്മേളനത്തിന്റെ പ്രമേയം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 22ന് നടക്കുന്ന സമ്മേളനം ദേശീയ സൂപ്പര്‍ കംപ്യൂട്ടിംഗ് മിഷന് ഇന്ത്യ അധ്യക്ഷന്‍ പ്രഫ. എന്‍.ബാലകൃഷ്ണന് ഉദ്ഘാടനംചെയ്യും.
ഓസ്ട്രേലിയയിലെ കാന്‍ബെറ സര്‍വകലാശാലയിലെ പ്രഫ. ധര്‍മേന്ദ്ര ശര്‍മ, ജര്‍മനി എലന്‍ സര്‍വകലാശാലയിലെ പ്രഫ. ഡോ. ജര്ഹെന് ട്രോസ്റ്റ്, ഓക്ലാന്‍ഡ് എന്ഇഎസ്ഐ സിസ്റ്റം ഇന്റഗ്രേറ്റര്‍ ജോഡി ബ്ലാസ്കോ പല്ലേഴ്സ് എന്നിവര്‍ പ്രഭാഷണം നടത്തും. 114 പ്രബന്ധം സമ്മേളനത്തില്‍ അവതരിപ്പിക്കും.
രാജഗിരിയില്‍ രാജ്യാന്തര സമ്മേളനം
11:50 PM Aug 20, 2017 | Deepika.com