പാലാ: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കിഴതടിയൂര്‍ ഓലാനിക്കല്‍ ഒ.ജി. സഹദേവനാണ് (82, എസ്എന്‍ഡിപി പാലാ ടൗണ്‍ ശാഖാ പ്രസിഡന്റ്) മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം സ്റ്റേഡിയം ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ സഹദേവന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: പങ്കജാക്ഷി പാലത്ര കരിങ്ങോഴക്കല്‍ കുടുംബാംഗം. മക്കള്‍: ഒ.എസ്. പ്രകാശ്, ഷീല, സുധ. സുലോചന, സുരേഷ്, ബിജിമോള്‍. മരുമക്കള്‍: ഗോപി ഇരുമ്പുകുഴിയില്‍, വിജയന് വാലാനിക്കല്‍, മോഹനന് ആക്കല്‍, ഉദയകുമാര്‍ വേലമ്മാട്ട്, മിനി കൊഴുവംമാക്കല്, റാണി ചോറ്റിയില്‍.
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു
11:50 PM Aug 20, 2017 | Deepika.com