തൃശൂർ: കൊലയാളി ഗെയിമായ ബ്ലൂ വെയ്ൽ സംബന്ധിച്ചു കുട്ടികളും മാതാപിതാക്കളും ജാഗ്രത പുലർത്തണമെന്നു സംസ്ഥാന യുവജന കമ്മീഷൻ. ഗെയിമിൽ ഏർപ്പെടുന്ന വിദ്യാർഥികളെയും യുവാക്കളെയും മാനസിക സമ്മർദ്ദത്തിനും വിഷാദരോഗത്തിനും അടിമകളാക്കി ആത്മഹത്യയിലേക്കു നയിക്കുന്നതു സംബന്ധിച്ച വാർത്തകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നീച കളികളുടെ അടിമകളായി യുവത്വം മാറാതിരിക്കുന്നതിന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണം.
വിദ്യാർഥികൾ ഇന്റർനെറ്റിനോടും മറ്റ് സാമൂഹ്യമാധ്യമങ്ങളോടും അ സ്വാഭാവികമായി ആഭിമുഖ്യം പുലർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദിത്വപ്പെട്ടവർ മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടേണ്ടതാണെന്നും പൊതു സമൂഹം ജാഗ്രത പുലർത്തണമെന്നും സംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്സണ് ചിന്ത ജെറോം അറിയിച്ചു.
ജാഗ്രത വേണം: യുവജന കമ്മീഷൻ
12:46 AM Aug 20, 2017 | Deepika.com