തൃശൂർ: ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം പത്തനംതിട്ടയിലെ കെ.പി. റോഡിൽ പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്സൺ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ്, ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, ഗ്രൂപ്പ് സിഇഒ ബേബി ജോർജ് എന്നിവർ പങ്കെടുത്തു.
പുതിയ ഷോറൂമിൽ എക്സ്ക്ലൂസീവ് ഡയമണ്ട് കൗണ്ടർ കൂടാതെ ട്രെഡീഷണൽ, എത്നോ കണ്ടംപററി ഇന്റർനാഷണൽ എന്നിവ സംയോജിക്കുന്ന ഒരു ദശലക്ഷത്തിലധികം ഡിസൈനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വേദ ടെമ്പിൾ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്സ്, എലഗൻസാ പോൾകി ഡയമണ്ട്സ്, മസാകി പേൾസ്, സെനീനാ ടർക്കിഷ് ജ്വല്ലറി, ലിൽ ജോയ് കിഡ്സ് ജ്വല്ലറി, അപൂർവ ആന്റിക് കളക്ഷൻ, രത്ന പ്രഷ്യസ് സ്റ്റോണ്‍ ജ്വല്ലറി ഉൾപ്പെടെയുള്ള ആഭരണങ്ങളും അണിനിരത്തിയിട്ടുണ്ട്.
ജോയ് ആലുക്കാസ് പത്തനംതിട്ട ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്തു
12:46 AM Aug 20, 2017 | Deepika.com