ജ​ൻഔ​ഷ​ധി പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ന്നു: ബിജെപി

12:23 AM Aug 20, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ൾ വ​​​ൻ വി​​​ല​​​ക്കു​​​റ​​​വി​​​ൽ ന​​​ൽ​​​കു​​​ന്ന ജ​​​ൻ ഔ​​​ഷ​​​ധി പ​​​ദ്ധ​​​തി​​​യെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ കൂ​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ. 2008 ൽ ​​​ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഒ​​​രു മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​ർ പോ​​​ലും തു​​​ട​​​ങ്ങാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്കാ​​​ത്ത​​​തി​​​നെ​​​പ്പ​​​റ്റി അ​​​ന്വേ​​​ഷ​​​ണം വേ​​​ണം. കേ​​​ര​​​ള​​​ത്തി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക​​​ൾ മ​​​രു​​​ന്നു ലോ​​​ബി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഗൂ​​​ഡാ​​​ലോ​​​ച​​​ന മൂ​​​ല​​​മാ​​​ണ് ജ​​​ൻ​​​ഒൗ​​​ഷ​​​ധി പ​​​ദ്ധ​​​തി അ​​​നു​​​സ​​​രി​​​ച്ചു മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റു​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​ങ്ങാ​​​ൻ സാ​​​ധി​​​ക്കാ​​​തെ പോ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​രോ​​പി​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ജ​​​ൻ​​​ഔ​​​ഷ​​​ധി സ്റ്റോ​​​റു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി കി​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ഭാ​​​ര​​​ത് സേ​​​വ​​​ക് സ​​​മാ​​​ജി​​​നും പ​​​ണി​​​ക്ക​​​ർ ഫൗ​​​ണ്ടേ​​​ഷ​​​നു​​​മാ​​​ണ്. ര​​​ണ്ടു കൂ​​​ട്ട​​​ർ​​​ക്കും 200 സ്റ്റോ​​​റു​​​ക​​​ൾ വീ​​​തം തു​​​ട​​​ങ്ങാ​​​നു​​​ള്ള അ​​​നു​​​മ​​​തി കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ൽ, സൈ​​​നി​​​ന് 108 എ​​​ണ്ണ​​​ത്തി​​​നു​​​ള്ള അ​​​നു​​​മ​​​തി മാ​​​ത്ര​​​മേ കി​​​ട്ടി​​​യി​​​ട്ടു​​​ള്ളൂ. ജ​​​ൻ ഔ​​​ഷ​​​ധി സ്റ്റോ​​​റി​​​ന്‍റെ മ​​​റ​​​വി​​​ൽ കോ​​​ടി​​​ക​​​ളു​​​ടെ അ​​​ഴി​​​മ​​​തി​​​യെ​​​ന്ന വ്യാ​​​ജ വാ​​​ർ​​​ത്ത ന​​​ൽ​​​കി​​​യ കൈ​​​ര​​​ളി ചാ​​​ന​​​ലി​​​നും ദേ​​​ശാ​​​ഭി​​​മാ​​​നി​​​ക്കും എ​​​തി​​​രെ 10 കോ​​​ടി രൂ​​​പ​​​യു​​​ടെ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും എ.​​​എ​​​ൻ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.