മുഹമ്മ: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. ആലപ്പുഴ ഗുരുമന്ദിരംവാർഡിൽ മണിയന്റെ മകനും ആലപ്പുഴ ടിഡി സ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാർഥിയുമായ അമിത്താണ് (13)മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ മണ്ണഞ്ചേരി കണക്കൂർ ക്ഷേത്രത്തിനു കിഴക്കുവശത്തെ പാടത്ത് പൊട്ടിവീണ വൈദ്യുതി കന്പിയിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്. വൈദ്യുതകന്പി പൊട്ടിവീണ വിവരം നാട്ടുകാർ കെഎസ്ഇബി കലവൂർ സെക്ഷൻ ഓഫീസിൽ വിളിച്ചറിയിച്ചിട്ടും ലൈൻ ഓഫ് ചെയ്യാതിരുന്നതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. അതേസമയം ലൈൻകന്പി പൊട്ടിവീണ വിവരം ഇന്നലെ വൈകുന്നേരം അഞ്ചുവരെ ആരും ഓഫീസിൽ അറിയിച്ചിട്ടില്ലെന്ന് കലവൂർ സെക്ഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. മൃതദേഹം ആലപ്പുഴയിലെ സ്വകാര്യാശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. അമ്മ: സോണിയ. സഹോദരങ്ങൾ: അമിൻകുമാർ, അമിത.
വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു
12:23 AM Aug 20, 2017 | Deepika.com