തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ജനിതക രോഗ നിർണയ-ചികിത്സാ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ദേശീയ സിമ്പോസിയം സംഘടിപ്പിക്കുന്നു. ഗവണ്മെന്റ് ഏജൻസികളായ ഐസിഎംആർ, എസ്ഇആർബി, കെഎസ്സിഎസ്ടിഇ എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബർ 15, 16 തീയതികളിലാണ് സിമ്പോസിയം. ജൂബിലി സെന്റർ ഫോർ മെഡിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് സിമ്പോസിയം സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ധരായ ഡോ. റീമ ദാദ, ഡോ. ഹേമ പുരന്തരെ, ഡോ. കൗശിക് മണ്ഡൽ, ഡോ. പ്രജ്ഞ രംഗനാഥ്, ഡോ. ശങ്കർ വി. ഹരിഹരൻ, ഡോ. രമാദേവി, ഡോ. ജയറാം എസ്. കടന്തലെ തുടങ്ങിയവർ അഞ്ചു സെഷനുകളിലായി പ്രബന്ധം അവതരിപ്പിക്കും.
ചികിത്സാ-ഗവേഷണ രംഗത്തുള്ള 22 പേർ അനുബന്ധ പ്രബന്ധങ്ങളും അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.jmmcri.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ജനിതകരോഗനിർണയ-ചികിത്സ; സിമ്പോസിയം ജൂബിലിയിൽ
12:13 AM Aug 20, 2017 | Deepika.com