കൊച്ചി: പ്രമുഖ ഗൃഹോപകരണ വിതരണ സ്ഥാപനമായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ ഓണത്തിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി മൂന്ന് ഓഫറുകള്‍ അവതരിപ്പിച്ചു. മണി ട്രീ ഓഫറിലൂടെ ഓരോ പര്‍ച്ചേസിനും കാഷ് കൂപ്പണും ഡ്രീം ഹോം ഓഫറീലൂടെ 10 വീടുകള്‍ക്ക് ഗൃഹോപകരണങ്ങളും നറുക്കെടുപ്പിലൂടെ നാല് ഭാഗ്യശാലികള്‍ക്ക് ഹുണ്ടായ് ഇയോണ്‍ കാറും നല്‍കുന്നതാണ് പുതുതായി അവതരിപ്പിച്ച ഓഫര്‍.
പലിശരഹിത ഫിനാന്‍സില്‍ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും എക്സ്ചേഞ്ച് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വില്പനയിലും സേവനത്തിലും ഐഎസ്ഒ അംഗീകാരം നേടിയ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയാണ് ഓഫര്‍വഴി ലക്ഷ്യമിടുന്നതെന്ന് പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ പറഞ്ഞു. കേരളത്തില്‍ 31 ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണ്.
പിട്ടാപ്പിള്ളില്‍ ഓണം ഓഫര്‍
12:13 AM Aug 20, 2017 | Deepika.com