തിരുവനന്തപുരം: ഓണക്കാലത്ത് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബർ 12 വരെ കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂരു/ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാവും. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും.
ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കും സെപ്റ്റംബർ നാല്, അഞ്ച്, ഒമ്പത്, 11 തീയതികളില്‍ ബംഗളൂരുവിലേക്കുമാണു സർവീസുകൾ. കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, പയ്യന്നൂര്‍, സുല്‍ത്താന്‍ ബത്തേരി, തൃശൂര്‍, കോട്ടയം, തലശേരി എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവീസുകൾ. യാത്രക്കാരുടെ തിരക്കനുസരിച്ച് ബംഗളൂരുവിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏതു സമയത്തും സര്‍വീസ് നടത്തുന്നതിനു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
നിലവില്‍ കെഎസ്ആര്‍ടിസി നടത്തുന്ന ബംഗളൂരു, കൊല്ലൂര്‍, മൂകാംബിക, നാഗര്‍കോവില്‍ തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുന്നതിനും ക്രമീകരണമായിട്ടുണ്ട്. www.ksrtconline.com മുഖേന ബുക്കിംഗ് നടത്താം.
ഓണക്കാലത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സർവീസ് നടത്തും
02:48 AM Aug 19, 2017 | Deepika.com