കൊച്ചി: സംസ്ഥാനത്ത് ബ്ലൂ വെയ്ല്ചലഞ്ച് ഗെയിം മൂലമുള്ള മരണം നടന്നതായി സ്ഥിരീകരിക്കാനായിട്ടില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. രാജ്യാന്തര സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള"കൊക്കോണ്‍ എക്സ് 2017’ ൽ പങ്കെടുക്കാൻ കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ എത്തിയതായിരുന്നു അദ്ദേഹം. മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ സംശയങ്ങളെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളാ പോലീസിന്റെ സൈബര്‍ വിഭാഗം അന്വേഷണത്തിനു സജ്ജമാണ്. മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണം. കേസുകള്‍ അന്വേഷിക്കാന്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ ഡോം തുടങ്ങും.സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലൂ വെയ്ല്: മരണം സ്ഥിരീകരിക്കാനായിട്ടില്ല: ഡിജിപി
02:48 AM Aug 19, 2017 | Deepika.com