തിരുവനന്തപുരം: പുതുമയാർന്ന കൈത്തറി ഉൽപ്പന്നങ്ങളുമായി കസവുകട തിരുവനന്തപുരം എംജി റോഡ് എസ്എംവിഎച്ച്എസ് സ്കൂളിനു എതിർവശം പഴയ പ്രവർത്തനമാരംഭിച്ചു. ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ഉദ്ഘാടനം നിർവഹിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആദ്യവിൽപ്പന നടത്തി. മാനേജിംഗ് ഡയറക്ടർ വനജ സുശീലൻ പാർട്ണർമാരായ സുശീലൻ, നന്ദു, ചന്തു എന്നിവർ പങ്കെടുത്തു.
ഗുണമേന്മയുള്ള നൂലുകൊണ്ട് നെയ്തെടുത്ത കേന്ദ്ര സർക്കാരിന്റെ ഹാൻഡ്ലൂം മാർക്ക് മുദ്രയോടുകൂടിയ കൈത്തറി കോട്ടണ്‍ മുണ്ടുകൾ, മുഹൂർത്തമുണ്ടുകൾ, സാരികൾ, സെറ്റുമുണ്ടുകൾ, ഫാഷണബിൾ കസവു ചുരിദാർ മെറ്റീരിയലുകൾ എന്നിവയുടെ വിപുലമായ ശേഖരവും മുണ്ടിന്റെ കരയ്ക്കിണങ്ങുന്ന ഷർട്ടുകളുടെ പുത്തൻ ശ്രേണയും ഒരുക്കി വിശാലമായ സൗകര്യത്തോടുകൂടിയാണ് ഷോറൂം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലുടനീളം ബ്രാഞ്ചുകളുള്ള കസവുകടയുടെ പത്താമത്തെ ഷോറൂം ആലപ്പുഴയിൽ ഉടൻ ആരംഭിക്കും.
കസവുകട പുതിയ ഷോറും പ്രവർത്തനം ആരംഭിച്ചു
01:59 AM Aug 19, 2017 | Deepika.com