റബർ വിലയിടിവ്: യോഗം വിളിക്കണമെന്ന് പി.സി. തോമസ്
01:39 AM Aug 19, 2017 | Deepika.com
കോട്ടയം: റബർ വിലയിടിവ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോഗം വിളിക്കണമെന്നു കേരളാ കോണ്ഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്. ഇതുസംബന്ധിച്ചു കേന്ദ്ര വാണിജ്യ മന്ത്രി നിർമലാ സീതാരാമനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചതായി തോമസ് അറിയിച്ചു. റബർ വില താഴോട്ട് പോകുന്നതിൽ കർഷകർ ആശങ്കയിലാണ്. റബർ മരങ്ങൾ വെട്ടികളയുന്നതിലൂടെ രാജ്യത്തിനു വരുംവർഷങ്ങളിൽ വൻ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.