നെടുമ്പാശേരി: ഹജ്ജ് കർമം നിർവഹിക്കാനായി പൂർണ അന്ധനായ തീർഥാടകൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇന്നലെ യാത്രയായി. കണ്ണൂർ മീത്തലപീടികയിൽ അബ്ദുൾ റഹ്മാനാണ് (60) നെടുമ്പാശേരി വിമാനത്താവളം വഴി ഇന്നലെ പുറപ്പെട്ടത്. അടുത്ത ബന്ധുകൂടിയായ സഹനാദ് സഹായിയായി ഔപ്പമുണ്ട്.
തുടർച്ചയായ നാലാം വർഷ അപേക്ഷകനായ അബ്ദുൾ റഹ്മാൻ നറുക്കെടുപ്പിലൂടെയാണ് ഈ വർഷം യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത്.
അകക്കണ്ണിന്റെ വെളിച്ചത്തിൽ അബ്ദുൾ റഹ്മാൻ ഹജ്ജിന്
01:39 AM Aug 19, 2017 | Deepika.com