കോട്ടയം: കേന്ദ്രസർക്കാരിന്റെ മാധ്യമ പഠനകേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ 53-ാം സ്ഥാപകദിനാഘോഷങ്ങൾ കോട്ടയത്തെ ദക്ഷിണമേഖലാ കേന്ദ്രത്തിൽ കേരള മീഡിയ അക്കാദമി മുൻ ചെയർമാൻ സെർജി ആന്റണി ഉദ്ഘാടനംചെയ്തു.
അന്യസംസ്ഥാന വിദ്യാർഥികൾക്കായി രൂപകല്പന ചെയ്ത മലയാളം അറിയുക, പദ്ധതിയും, സ്കോളർ ഇൻ കാന്പസ് പരിപാടികൾക്കും തുടക്കംകുറിച്ചു.
റീജണൽ ഡയറക്ടർ ഡോ. അനിൽ കുമാർ വടവാതൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാളം കോഴ്സ് ഡയറക്ടർ ദീപു ജോയി, അക്കാഡമിക് അസോസിയേറ്റ് ആഷിക്ക സുൽത്താന എന്നിവർ പ്രസംഗിച്ചു.
ഐഐഎംസി സ്ഥാപകദിനം ആഘോഷിച്ചു
01:30 AM Aug 19, 2017 | Deepika.com