കോട്ടയം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ സെക്കൻഡറി, സീനിയർ സെക്കൻഡറി കോഴ്സുകളിൽ പ്രവേശനം നേടുന്ന നെയ്ത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന എസ്സി/എസ്ടി/ബിപിഎൽ/സ്ത്രീകൾ, ബിപിഎൽ ഉൾപ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ/ഭിന്നശേഷി വിഭാഗക്കാർ എന്നിവരും അവരുടെ കുട്ടികളും ഫീസ് നൽകേണ്ടതില്ല. ഇവർക്കു പാഠപുസ്തകങ്ങളും സൗജന്യമാണ്.
ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽ വകുപ്പ് നൽകിയിട്ടുള്ള പരിചയപത്രം ഹാജരാക്കി ഈ ആനുകൂല്യം നേടാം. പ്രവേശനത്തിനുള്ള അപേക്ഷ ഓഫ് ലൈനായി സമർപ്പിക്കണം. അപേക്ഷാഫോം എൻഐഒഎസിന്റെ www.nios.ac.in എന്ന വെബ്സൈറ്റിലും കൊച്ചിയിൽ പ്രവർത്തിക്കുന് പ്രാദേശിക കേന്ദ്രത്തിലും കേരളത്തിലുടനീളം പ്രവർത്തിക്കുന്ന എൻഐഒഎസിന്റെ പഠനകേന്ദ്രങ്ങളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പ്രാദേശിക കേന്ദ്രത്തിൽ സെപ്റ്റംബർ 15-വരെ സമർപ്പിക്കാം.
അപേക്ഷയോടൊപ്പം ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽ വകുപ്പ് നൽകിയിട്ടുള്ള പരിചയപത്രം കൂടാതെ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, എസ്സി/എസ്ടി/ബിപിഎൽ/ഭിന്നശേഷി വിഭാഗങ്ങൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. ജനനത്തീയതി തെളിയിക്കുന്നതിന്, ജനനത്തീയതി രേഖപ്പെടുത്തിയിട്ടുള്ള ആധാർകാർഡ് സ്വീകാര്യമാണ്. സെക്കൻഡറി കോഴ്സിൽ ചേരുന്നതിന്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കേണ്ടതില്ല. അപേക്ഷാ ഫോമിൽ ചേർത്തിരിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയിൽ ഒപ്പ് രേഖപ്പെടുത്തിയാൽ മതി. rckochi@nios.ac.in ഫോൺ: 0484-2310032, 2310033. ടോൾഫ്രീ 1800 180 93.
ഫീസ് ഇളവിന് അർഹത
01:30 AM Aug 19, 2017 | Deepika.com