കോട്ടയം: എയ്ഡഡ് സ്കൂളുകളിലെയും കോളജുകളിലെയും അധ്യാപകരുടെ പൂർവകാല ബ്രോക്കൺ സർവീസ് പെൻഷന് പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി, ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ എന്നിവർ നൽകിയ ഹർജിയിലാണു കോടതി ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ടുവർഷമായി പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചവരുടെ പെൻഷൻ പുനർനിർണയിച്ച് മൂന്നു മാസത്തിനുള്ളിൽ നൽകാനും വരുംവർഷങ്ങളിൽ വിരമിക്കുന്നവർക്കു റദ്ദാക്കിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ വെട്ടിക്കുറച്ചാൽ അവർക്ക് യഥാകാലം കോടതിയെ സമീപിക്കാമെന്നും ഉത്തരവായി.
കോടതിയുടെ വിധി അംഗീകരിച്ചുകൊണ്ട് വെട്ടിക്കുറച്ച പെൻഷൻ എത്രയും വേഗം നൽകണമെന്നു സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയിൽ കൂടിയ പിജിടിഎ സംസ്ഥാന നിർവാഹക സമിതി യോഗം സർക്കാരിനോട് അഭ്യർഥിച്ചു. സുധീർ ചന്ദ്രൻ, സൽമോൻ സി. കുര്യൻ, കെ.ജി. തോമസ്, കെ. ഷഫീൽ, രശ്മി എം. തുടങ്ങിയവർ പ്രസംഗിച്ചു.
ബ്രോക്കൺ സർവീസ് ഉത്തരവ് കോടതി റദ്ദാക്കി
01:30 AM Aug 19, 2017 | Deepika.com