ഡോ. ആർ. വിജയനു പുരസ്കാരം
01:30 AM Aug 19, 2017 | Deepika.com
കൊച്ചി: സ്പെഷലിസ്റ്റ്സ് ആശുപത്രിയിലെ സീനിയർ കണ്‍സൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. ആർ. വിജയന് കീർത്തിമുദ്ര പുരസ്കാരം. മണിപ്പാലിൽ നടന്ന ദക്ഷിണേന്ത്യൻ യൂറോളജി കോണ്‍ഫറൻസിന്റെ ഭാഗമായി പീഡിയാട്രിക് യൂറോളജിയിൽ സിംഗിൾ സ്റ്റേജ് ഹൈപ്പോസ്പേടിയാസ് റിപ്പയർ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവേദനമാണ് വിജയനെ പുരസ്കാരത്തിന് അർഹനാക്കിയത്.